22 December Sunday

കെ കെ ശൈലജക്കെതിരെ അശ്ലീല പരാമർശം: യൂത്ത് കോൺഗ്രസ് നേതാവിനെ ശിക്ഷിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Nov 5, 2024

നാദാപുരം
വടകര പാർലമെന്റ്‌ എൽഡിഎഫ് സ്ഥാനാർഥി കെ കെ ശൈലജക്കെതിരെ ഫേസ്ബുക്കിൽ അശ്ലീല പരാമർശം കമന്റായി ഇട്ട കേസിൽ യൂത്ത് കോൺഗ്രസ് നേതാവിനെ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചു. തൊട്ടിൽപ്പാലം ചാപ്പൻതോട്ടം താമസിക്കും പെരുമ്പള്ളതിൽ മെബിൻ തോമസിനാണ് നാദാപുരം ജുഡീഷ്യൽ ഫസ്റ്റ്‌ ക്ലാസ് മജിസ്‌ട്രേട്ട്‌ കോടതി ശിക്ഷ വിധിച്ചത്.

കോടതിപിരിയുംവരെ തടവുശിക്ഷയും 15,000 രൂപ പിഴയുമാണ് ശിക്ഷ. പ്രതി കോടതിയിൽ കുറ്റം സമ്മതിച്ചിരുന്നു. കോഴിക്കോട്‌ ഡിസിസി പ്രസിഡന്റ്‌  കെ പ്രവീൺകുമാറിന്റെ  അടുത്ത അനുയായിയും മനഃസാക്ഷി സൂക്ഷിപ്പുകാരനുമാണ് മെബിൻ തോമസ്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top