26 December Thursday

വയനാട് ദുരിതാശ്വാസം: യൂത്ത് കോൺ​ഗ്രസിൽ ഫണ്ട് തട്ടിപ്പ്, പരാതി

വെബ് ഡെസ്‌ക്‌Updated: Sunday Aug 11, 2024

കോഴിക്കോട്> വയനാട് ഉരുൾപെട്ടലിൽ എല്ലാം തകർന്നവരെ സഹായിക്കാനായി ദുരിതാശ്വാസ നിധിയിലേക്കെന്ന പേരിൽ യൂത്ത് കോൺ​​ഗ്രസ് നേതാക്കൾ ഫണ്ട് തട്ടിയെന്ന് പരാതി. യൂത്ത് കോൺഗ്രസ് ചേളന്നൂർ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് അമൽ ദിവാനന്ദ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിനയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

മണ്ഡലം വൈസ് പ്രസിഡന്റ് തുക വകമാറ്റിയെന്ന് അമൽ പരാതിയിൽ പറയുന്നു. കെഎസ്‍യു സംസ്ഥാന സെക്രട്ടറി സനൂജ് കുരുവട്ടൂരിന്റെ പേരിൽപിരിവെടുത്ത് യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് അശ്വിൻ, യൂത്ത് കോൺഗ്രസ് പ്രവർത്തകൻ അനസ് എന്നിവർ പണം തട്ടിയെന്നാണ് പരാതിയിൽ പറയുന്നത്.

എന്നാൽ വിവാദമായതോടെ പരാതി വ്യാജമെന്ന കുറിപ്പുമായി മണ്ഡലം പ്രസിഡന്റ് രംഗത്തെത്തി. യൂത്ത് കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് വഴക്കാണ് പരാതിക്ക് പിന്നിലെന്നും ആരോപണം ശരിവെച്ചാൽ പൊതു പ്രവർത്തനം അവസാനിപ്പിക്കുമെന്നും അശ്വിൻ എടവലത്ത് വ്യക്തമാക്കി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top