20 December Friday
അക്രമം വി ഡി സതീശന്റെ സാന്നിധ്യത്തില്‍

കൈരളി ടിവി റിപ്പോര്‍ട്ടര്‍ക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് കൈയേറ്റം

വെബ് ഡെസ്‌ക്‌Updated: Monday Aug 12, 2024

പന്തളം> പന്തളത്ത് കൈരളി ടിവി റിപ്പോര്‍ട്ടറെ പ്രതിപക്ഷനേതാവ് വി ഡി സതീശന്റ സാന്നിധ്യത്തില്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ കൈയേറ്റം ചെയ്തു. തുമ്പമണ്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ പൊലീസിനെ ആക്രമിക്കുന്നതിനിടയില്‍ പരിക്കേറ്റ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ സന്ദര്‍ശിക്കാനെത്തിയ  വി ഡി സതീശന്റെ പ്രതികരണമെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കൈരളി ടി വി റിപ്പോര്‍ട്ടര്‍ സുജു ടി ബാബുവിനെ കൈയേറ്റം ചെയ്തത്.

ആശുപത്രിയില്‍നിന്ന് പുറത്തുവന്ന  പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ കൈരളി  റിപ്പോര്‍ട്ടര്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് എം ജെ രഞ്ചു നടത്തിയ അക്രമത്തെക്കുറിച്ചുള്ള പ്രതികരണം തേടി.  അത് നിങ്ങളുടെ ചാനലില്‍ കൊടുത്താല്‍ മതിയെന്ന് സതീശന്‍ പ്രതികരിച്ചു. രഞ്ചുവിന്റെ വീഡിയോദൃശ്യങ്ങള്‍ പുറത്തുവന്നല്ലോ എന്ന് ചോദിച്ച  റിപ്പോര്‍ട്ടറോട് വി ഡി സതീശന്‍ തട്ടിക്കയറി. പിന്നാലെ യൂത്ത് കോണ്‍ഗ്രസുകാര്‍ സുജുവിനെ കൈയേറ്റം ചെയ്യുകയായിരുന്നു.
 
ആദ്യം പ്രകോപനം ഉണ്ടാക്കിയ വി ഡി സതീശന്‍ പിന്നീട് യൂത്ത് കോണ്‍ഗ്രസുകാരെ നിയന്ത്രിക്കാനെന്ന ഭാവേന, 'ഞാന്‍ ഉള്ളപ്പോഴാണോ തോന്ന്യാസം നടത്തുന്നതെന്ന' ചോദ്യവുമായി എത്തി. പന്തളത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധയോഗം ഉദ്ഘാടനംചെയ്യാതെ വി ഡി സതീശന്‍ മടങ്ങി.   ഷാനിമോള്‍ ഉസ്മാനാണ് യോഗം ഉദ്ഘാടനംചെയ്തത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top