22 December Sunday

കടലിൽ കുളിക്കാനിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

വെബ് ഡെസ്‌ക്‌Updated: Sunday Nov 10, 2024

വർക്കല> പാപനാശം ആലിയിറക്കം ബീച്ചിൽ കുളിക്കാനിറങ്ങി തിരയിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കോസ്റ്റൽ പൊലീസിന്റെ തിരച്ചിലിൽ കണ്ടെത്തി. അടൂർ ഏഴംകുളം നെടുമൺകല്ലേത്ത് പുതിയവീട്ടിൽ കെ ഗോപാല കൃഷ്ണപിള്ളയുടെയും സുജാതയുടെയും മകൻ ജിഎസ് ശ്രീജിത്ത് (29) ആണ് മരിച്ചത്.

ഞായറാഴ്ച വൈകുന്നേരം അഞ്ചിന് സുഹൃത്ത് കൊട്ടാരക്കര പട്ടാഴി സ്വദേശി ശ്യാം മോഹനൊപ്പം കടലിൽ കുളിക്കവേ പെട്ടെന്നുണ്ടായ ശക്തമായ തിരയിൽപ്പെട്ട് ശ്രീജിത്തിനെ കാണാതാവുകയായിരുന്നു. ഇരുവരും ഭാര്യമാർക്കൊപ്പം ശനിയാഴ്ചയാണ് വർക്കലയിലെത്തിയത്. ശ്രീജിത്തിന്റെ ഭാര്യ ശ്രീലക്ഷ്മി, ശ്യാം മോഹന്റെ ഭാര്യ ദർശന എന്നിവരെ റിസോർട്ടിലെ മുറിയിൽ വിശ്രമിക്കുകയായിരുന്നു.

സംഭവ ദിവസം പൊലീസും ഫയർ ഫോഴ്‌സും സ്ഥലത്ത് തിരച്ചിൽ നടത്തിയെങ്കിലും ശ്രീജിത്തിനെ കണ്ടെത്താനായില്ല. തിങ്കൾ രാവിലെ 8.30 ഓടെ ഏണിക്കൽ ബീച്ചിൽ സമാന്തരമായി ഒരു കിലോമീറ്ററോളം ഉള്ളിൽ നിന്നാണ് കോസ്റ്റൽ പൊലീസ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളെജിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുത്തു. വർക്കല പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top