23 December Monday

പാലത്തിൽ നിന്ന് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

വെബ് ഡെസ്‌ക്‌Updated: Wednesday Jul 24, 2024

മലപ്പുറം > നരണിപ്പുഴ പാലത്തിൽനിന്ന് പുഴയിലേക്ക് ചാടിയ യുവാവ് മരിച്ചു. നരണിപ്പുഴ സ്വദേശി മമ്മസ്രായിലകത്ത് സിദ്ദീഖിന്റെ മകൻ ശിഹാബ് (38)ആണ് മരിച്ചത്. ശിഹാബിനെ രക്ഷിക്കാനിറങ്ങി കയത്തിൽ കുടുങ്ങിയ സുഹൃത്ത്‌ സുഹൈലിനെ നാട്ടുകാർ രക്ഷപ്പെടുത്തി. ചൊവ്വാഴ്‌ച വൈകിട്ട് നാലരയോടെയാണ് അപകടം. ശിഹാബും  ഭാര്യയും  പെരിച്ചകത്തുള്ള സ്‌കൂളിൽനിന്ന് മകളെക്കൂട്ടി കാറിൽ വരികയായിരുന്നു. കാർ ഓടിച്ചിരുന്നത് സുഹൃത്തായ സുഹൈലായിരുന്നു. നരണിപ്പുഴ പാലത്തിനടുത്തെത്തിയപ്പോൾ കാർ നിർത്താൻ ശിഹാബ് ആവശ്യപ്പെടുകയും പുഴയിലേക്ക്‌ ചാടുകയുമായിരുന്നു. രക്ഷിക്കാനായി സുഹൈലും പുഴയിലേക്ക് എടുത്തുചാടി. ശിഹാബിന്റെ തലമുടി കൈയിൽ കിട്ടിയെങ്കിലും വഴുതിപ്പോയി.

ഇതിനിടെ സുഹൈലും തളർന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട സമീപത്തുണ്ടായിരുന്ന  അരീക്കോട് സ്വദേശി റോസ് ഗാർഡനിലെ ജംഷിദ് ഇരുവരെയും രക്ഷിക്കാനായി പുഴയിലേക്ക് ചാടി. സുഹൈലിന്റെ കൈയിൽ പിടിത്തംകിട്ടിയെങ്കിലും ശിഹാബ് ഒഴുക്കിൽപ്പെടുകയായിരുന്നു. കുന്നംകുളത്തുനിന്ന് ഫയർ ഫോഴ്‌സ്‌ എത്തിയാണ്‌ ശിഹാബിന്റെ മൃതദേഹം കരയ്‌ക്കെത്തിച്ചത്. മൃതദേഹം ചങ്ങരംകുളം സൺറൈസ് ആശുപത്രി മോർച്ചറിയിൽ.  ഉമ്മ: ഫാത്തിമ. ഭാര്യ: സുമയ്യ. മകൾ: ഷൈക്ക ഫാത്തിമ. സഹോദരങ്ങൾ: സമീറ, സബീന, ഹസീന,  പരേതനായ ഹക്കീം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top