23 December Monday

ഓടിക്കയറുന്നതിനിടെ ട്രെയിനിൽനിന്നുവീണ്‌ യുവാവ്‌ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Sep 19, 2024

പാലക്കാട് > ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ കയറാൻ ശ്രമിച്ച യുവാവ് വീണ്‌ മരിച്ചു. പാലക്കാട് വരോട് ചെമ്പുള്ളി വീട്ടിൽ സന്ദീപ് കൃഷ്ണൻ (32) ആണ്‌ മരിച്ചത്. ചൊവ്വ രാത്രി 8.30ന് ചെന്നൈ കാട്പാടി റെയിൽവേ സ്റ്റേഷനിലാണ് അപകടം.

ഭുവനേശ്വരിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന സന്ദീപ് യാത്രയ്‌ക്കിടെ കാട്പാടിയിൽ ട്രെയിൻ നിർത്തി. ചായകുടിക്കാൻ ഇറങ്ങിയപ്പോൾ ട്രെയിൻ എടുത്തു. സന്ദീപ്‌ ഓടിക്കയറുന്നതിനിടെ വീഴുകയായിരുന്നു. അച്ഛൻ: ബാലകൃഷ്ണൻ നായർ. അമ്മ: സതീദേവി. സഹോദരി: ശ്രുതി സി നായർ (മുംബൈ എസ്ബിഐ).


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top