21 December Saturday

കുളിക്കാനിറങ്ങിയ യുവാവ്‌ മുങ്ങിമരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Jul 22, 2024

കോട്ടയം > കോട്ടയത്ത് കടവുപുഴ ഭാഗത്തുള്ള മീനിച്ചിലാറിന്റെ കൈവഴിയിൽ കുളിക്കാനിറങ്ങി യുവാവ് മുങ്ങിമരിച്ചു. കൊല്ലം ഈസ്റ്റ് കല്ലട സ്വദേശി വിമലസദനത്തിൽ യേശുദാസിന്റെ മകൻ വൈ അഖിൽ(27) ആണ് മരിച്ചത്. തിങ്കൾ പകൽ 12ഓടെയായിരുന്ന അപകടം. അഖിലും കൂട്ടുകാരായ ആറ് പേരും ചേർന്ന് വിനോദ സഞ്ചാര കേന്ദ്രമായ ഇല്ലിക്കകല്ല്, ഇലവീഴാപൂഞ്ചിറ, എന്നിവിടങ്ങൾ സന്ദർശിച്ച ശേഷം കടവ്‌ പുഴയിലെത്തി കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്.

വഴുക്കലുള്ള പാറയിൽ നിന്ന് തെന്നി കയത്തിലേക്ക് വീഴുകയായിരുന്നു. പിഎസ്‌സി പഠിക്കുകയാണ്‌ അഖിൽ. ഈരാറ്റുപേട്ട അഗ്നിരക്ഷാ സേനയിയെ ഉദ്യോഗസ്ഥരെത്തിയാണ്‌ മൃതദേഹം കരയ്ക്കെത്തിച്ചത്‌. മൃതദേഹം പാലാ ജനറൽ ആശുപത്രിയിൽ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top