05 November Tuesday
കൊച്ചി സമാനതകളില്ലാത്ത സമരപോരാട്ടത്തിന്റെ ചരിത്രമെഴുതിയ ഡിവൈഎഫ്‌ഐ 44–-ാംസ്ഥാപിതദിനം ആചരിച്ചു. ജില്ലയിലെ രണ്ടായിരത്തിലധികം യൂണിറ്റ്‌ കേന്ദ്രങ്ങളിലും മേഖല, ബ്ലോക്ക്‌, ജില്ലാ കേന്ദ്രങ്ങളിലും പതാക ഉയർത്തി സമ്മേളനങ്ങൾ സംഘടിപ്പിച്ചു. ആദ്യകാല നേതാക്കൾ ഉൾപ്പെടെ വിവിധ കേന്ദ്രങ്ങളിൽ പങ്കെടുത്തു. ജില്ലാ കേന്ദ്രമായ കലൂർ യൂത്ത്‌ സെന്ററിൽ സെക്രട്ടറി എ ആർ രഞ്ജിത്‌ പതാക ഉയർത്തി. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം മീനു സുകുമാരൻ ഇടച്ചിറ യൂണിറ്റിലും ജില്ലാ പ്രസിഡന്റ് അനീഷ് എം മാത്യു മൂവാറ്റുപുഴ പുന്നമറ്റം യൂണിറ്റിലും ട്

പോരാട്ട സ്മരണയിൽ യുവത

വെബ് ഡെസ്‌ക്‌Updated: Monday Nov 4, 2024

കൊച്ചി
സമാനതകളില്ലാത്ത സമരപോരാട്ടത്തിന്റെ ചരിത്രമെഴുതിയ ഡിവൈഎഫ്‌ഐ 44–-ാംസ്ഥാപിതദിനം ആചരിച്ചു. ജില്ലയിലെ രണ്ടായിരത്തിലധികം യൂണിറ്റ്‌ കേന്ദ്രങ്ങളിലും മേഖല, ബ്ലോക്ക്‌, ജില്ലാ കേന്ദ്രങ്ങളിലും പതാക ഉയർത്തി സമ്മേളനങ്ങൾ സംഘടിപ്പിച്ചു. ആദ്യകാല നേതാക്കൾ ഉൾപ്പെടെ വിവിധ കേന്ദ്രങ്ങളിൽ പങ്കെടുത്തു.


ജില്ലാ കേന്ദ്രമായ കലൂർ യൂത്ത്‌ സെന്ററിൽ സെക്രട്ടറി എ ആർ രഞ്ജിത്‌ പതാക ഉയർത്തി. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം മീനു സുകുമാരൻ ഇടച്ചിറ യൂണിറ്റിലും ജില്ലാ പ്രസിഡന്റ് അനീഷ് എം മാത്യു മൂവാറ്റുപുഴ പുന്നമറ്റം യൂണിറ്റിലും ട്രഷറർ കെ പി ജയകുമാർ തൃക്കാരിയൂർ തടത്തിക്കവല യൂണിറ്റിലും സംസ്ഥാന കമ്മിറ്റി അംഗം ബിബിൻ വർഗീസ് മഞ്ഞപ്ര ചന്ദ്രപ്പുര യൂണിറ്റിലും ജില്ലാ സെക്രട്ടറിയറ്റ് അംഗം ഷിജോ എബ്രഹാം പോത്താനിക്കാട് മേഖലാ കേന്ദ്രത്തിലും പതാക ഉയർത്തി. ആലുവ മേഖലാ കമ്മിറ്റി സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് ജില്ലാ കമ്മിറ്റി അംഗം എം എസ് അജിത് ഉദ്ഘാടനം ചെയ്തു. ആഷിക് ജോണി അധ്യക്ഷനായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top