23 December Monday

ഒഴുകിവരുന്ന തേങ്ങ പിടിക്കാൻ പുഴയിലേക്ക് ചാടിയ യുവാവിനെ കാണാതായി

വെബ് ഡെസ്‌ക്‌Updated: Monday Jul 15, 2024

രാജേഷ്

ആലത്തൂർ > പാലക്കാട് മുതുകുന്നി ചീനാമ്പുഴയിലെ നായർകുണ്ട്‌ തടയണയിൽ ഒഴുകിവരുന്ന തേങ്ങ പിടിക്കാൻ പുഴയിലേക്ക് ചാടിയ യുവാവിനെ കാണാതായി. മുതുകുന്നി ആണ്ടിത്തറ പുത്തൻ വീട് രാജേഷി(42) നെയാണ് കാണാതായത്. തിങ്കൾ പകൽ 1.45നാണ്‌ അപകടമുണ്ടായത്. രാജേഷും സുഹൃത്തുക്കളായ ആണ്ടിത്തറ തിരിഞ്ഞക്കോട് രമേഷ്, അടിപ്പെരണ്ട പൂച്ചോട് മുകേഷ്, ചിറ്റിലഞ്ചേരി നീലിച്ചിറ മുരളീധരൻ എന്നിവരും ചേർന്ന് തേങ്ങ പിടിക്കുകയായിരുന്നു.

പുഴയിലേക്ക് ചാടിയ രാജേഷ് മുങ്ങിത്താഴുന്നതുകണ്ട്‌ സുഹൃത്ത്‌ മുകേഷ് പുഴയിലേക്ക് ചാടിയെങ്കിലും രാജേഷിനെ രക്ഷിക്കാനായില്ല. കെ ഡി പ്രസേനൻ എംഎൽഎയും വടക്കഞ്ചേരി അഗ്നിരക്ഷാസേനയും ആലത്തൂർ പൊലീസും സ്ഥലത്തെത്തി. നായർകുണ്ട് തടയണ മുതൽ വട്ടോമ്പാടം ചീനാമ്പുഴവരെ ഇരുവശങ്ങളിലും പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. തിരച്ചിൽ ചൊവ്വാഴ്‌ചയും തുടരും. പ്രവാസിയായിരുന്ന രാജേഷ് രണ്ടുമാസം മുമ്പാണ് നാട്ടിലെത്തിയത്. അയിലൂരിലെ നിർമാണ കമ്പനിയിൽ ഡ്രൈവറാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top