മട്ടാഞ്ചേരി > യുവധാര യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റിവൽ 2025 ജനുവരി 9,10,11,12 തീയതികളിൽ ഫോർട്ട് കൊച്ചിയിൽ നടക്കും. ഫെസ്റ്റിവൽ രണ്ടാംപതിപ്പിന്റെ സ്വാഗതസംഘം രൂപീകരിച്ചു. യോഗത്തിൽ എഴുത്തുകാരൻ ബെന്യാമിൻ ആമുഖപ്രഭാഷണം നടത്തി. യുവധാര ചീഫ് എഡിറ്റർ വി വസീഫ് അധ്യക്ഷനായി.
ഗായിക രശ്മി സതീഷ്, എഴുത്തുകാരൻ വിനോദ് കൃഷ്ണ, യുവധാര പബ്ലിഷർ വി കെ സനോജ്, യുവധാര മാനേജർ എം ഷാജർ, ഡോ. എ കെ അബ്ദുൾ ഹക്കീം, ഡോ. ഷിജു ഖാൻ, എ ആർ രഞ്ജിത്, കെ പി ജയകുമാർ, അമൽ സോഹൻ, കെ വി നിജിൽ, മനീഷ രാധാകൃഷ്ണൻ, അമൽ സണ്ണി, കെ എം റിയാദ്, എൻ ശ്രേഷ, എസ് സന്ദീപ്, എൻ സൂരജ് എന്നിവർ സംസാരിച്ചു. തുടർന്ന് വൈഎൽഎഫ് ലോഗോ പ്രകാശിപ്പിച്ചു. ഭാരവാഹികൾ: ബെന്യാമിൻ (ഫെസ്റ്റിവൽ ഡയറക്ടർ), കെ ജെ മാക്സി എംഎൽഎ (ചെയർമാൻ), വി വസീഫ് (ജനറൽ കൺവീനർ), എ ആർ രഞ്ജിത്, അനീഷ് എം മാത്യു (കൺവീനർമാർ).
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..