03 December Tuesday

പകുതിവിലയ്‌ക്ക്‌ ഇരുചക്രവാഹനം: ഇടു ക്കി സ്വദേശി തട്ടിയത്‌ 400 കോടി

ശ്രീരാജ്‌ ഓണക്കൂർUpdated: Tuesday Oct 15, 2024

കൊച്ചി
സ്‌ത്രീകൾക്ക്‌ പകുതിവിലയ്‌ക്ക്‌ ഇരുചക്രവാഹനം വാഗ്‌ദാനംചെയ്‌ത്‌ ഇടുക്കി സ്വദേശി 400 കോടിയോളം രൂപ തട്ടിയതായി പൊലീസിന്റെ റിപ്പോർട്ട്‌. കളമശേരിയിൽ ഓഫീസുള്ള  പ്രൊഫഷണൽ സർവീസസ്‌ ഇന്നൊവേഷൻസ്‌ സ്ഥാപനത്തിന്റെ ഉടമ ഇടുക്കി സ്വദേശി അനന്തുകൃഷ്‌ണനാണ്‌ തട്ടിപ്പ്‌ നടത്തിയത്‌. ഇയാളുടെ മൂന്നുകോടിയോളം രൂപയുടെ രണ്ട്‌ ബാങ്ക്‌ അക്കൗണ്ടുകൾ പൊലീസ്‌ മരവിപ്പിച്ചു. മൂവാറ്റുപുഴ പൊലീസിന്റെ അന്വേഷണ റിപ്പോർട്ട്‌ ഡിജിപിക്ക്‌ കൈമാറി. മൂവാറ്റുപുഴ സ്വദേശിനി മുഖ്യമന്ത്രിയുടെ ഓഫീസിൽ നൽകിയ പരാതിയിലായിരുന്നു അന്വേഷണം.

 രാജ്യത്തെ എൻജിഒകളുടെ കൂട്ടായ്‌മ എന്ന്‌ അവകാശപ്പെടുന്ന നാഷണൽ എൻജിഒ കോൺഫെഡറേഷന്റെ ദേശീയ കോ–-ഓർഡിനേറ്ററെന്നാണ്‌ അനന്തുകൃഷ്‌ണൻ പറഞ്ഞിരുന്നത്‌.   50,000 രൂപ നൽകുന്നവർക്ക്‌ ഒരുലക്ഷം രൂപയുടെ സ്‌കൂട്ടർ ലഭിക്കുമെന്നായിരുന്നു വാഗ്‌ദാനം. ആദ്യഘട്ടത്തിൽ പണമടച്ച കുറച്ചുപേർക്ക്‌  വാഹനം നൽകി. ഇത്‌ വിശ്വാസ്യത നൽകി. പിന്നീട്‌ പണമടച്ച നൂറുകണക്കിന്‌ യുവതികൾക്ക്‌ സ്‌കൂട്ടർ ലഭിച്ചില്ല. അടച്ച പണവും നഷ്‌ടമായി.
പണം കൈപ്പറ്റിയിരുന്ന എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ഇയ്യാട്ടിൽമുക്ക്‌ ശാഖയിൽ അനന്തകൃഷ്‌ണൻ ആരംഭിച്ച രണ്ട്‌ അക്കൗണ്ടുകൾ പൊലീസ്‌ മരവിപ്പിച്ചു. അനന്തുകൃഷ്‌ണന്റെ ഉടമസ്ഥതയിലുള്ള സോഷ്യൽബീ വെൻച്വേഴ്‌സ്‌, പ്രൊഫഷണൽ സർവീസസ്‌ ഇന്നൊവേഷൻസ്‌ എന്നീ സ്ഥാപനങ്ങളുടെ പേരിലാണ്‌ അക്കൗണ്ട്‌. 400 കോടിയോളം രൂപയുടെ ഇടപാട്‌ അക്കൗണ്ടുകളിലൂടെ നടന്നതായി കണ്ടെത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top