06 October Sunday

"സീറോ വേസ്റ്റ്' പദ്ധതി സംസ്ഥാനമൊട്ടാകെ നടപ്പാക്കും: മന്ത്രി എം ബി രാജേഷ്

വെബ് ഡെസ്‌ക്‌Updated: Sunday Oct 6, 2024


കൊച്ചി
സംസ്ഥാനമൊട്ടാകെ ‘സീറോ വേസ്റ്റ്' പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. സർക്കാരും തദ്ദേശസ്ഥാപനങ്ങളുംമാത്രം വിചാരിച്ചാൽ മാലിന്യസംസ്കരണത്തിൽ പൂർണവിജയം നേടാൻ സാധിക്കില്ല. സാമൂഹ്യപ്രതിബദ്ധതയോടെ ജനങ്ങളും ഇതിനൊപ്പം അണിചേരണമെന്നും മന്ത്രി പറഞ്ഞു.

രവിപുരം ഡിവിഷനിൽ ആർആർഎഫ് (റിസോഴ്സ് റിക്കവറി ഫെസിലിറ്റി) സെന്റർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ദിവസം അഞ്ചുടൺ അജൈവമാലിന്യം സംസ്കരിക്കാൻ ശേഷിയുള്ള പ്ലാന്റ്‌ 2200 ചതുരശ്രയടി വിസ്തീർണത്തിലാണ് നിർമിച്ചത്. ഗ്രീൻ വേംസ് എന്ന സ്ഥാപനത്തിനാണ് നടത്തിപ്പുചുമതല.


മേയർ എം അനിൽകുമാർ അധ്യക്ഷനായി. ഡെപ്യൂട്ടി മേയർ കെ എ അൻസിയ, വികസന സ്ഥിരംസമിതി അധ്യക്ഷൻ പി ആർ റെനീഷ്, വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ വി എ ശ്രീജിത്, കൗൺസിലർ എസ് ശശികല, സിന്തൈറ്റ് ഗ്രൂപ്പ് ചെയർമാൻ ഡോ. വിജു ജേക്കബ്, ഗ്രീൻ വേംസ് സിഇഒ ജാബിർ കാരാട്ട്, ആർക്കിടെക്ട്‌ കുക്കു ജോസഫ് ജോസ്, കോർപറേഷൻ സെക്രട്ടറി വി ചെൽസാസിനി എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top