റായ്പൂർ > വിവാഹിതരായ സ്ത്രീകൾക്കായി ഛത്തീസ്ഗഢ് സർക്കാർ നടപ്പിലാക്കുന്ന മഹ്താരി വന്ദൻ യോജന പദ്ധതിയിൽ തട്ടിപ്പ്. ഛത്തീസ്ഗഡിലെ ബസ്തർ മേഖലയിലെ തലൂർ ഗ്രാമത്തിലാണ് സംഭവം. നടി സണ്ണി ലിയോണിൻ്റെ പേരിലാണ് തട്ടിപ്പ് നടന്നതെന്ന് റിപ്പോർട്ടുകൾ. താരത്തിന്റെ പേരിൽ അക്കൗണ്ട് തുറന്ന് തട്ടിപ്പ് സംഘം മാസം 1,000 രൂപ വീതമാണ് നേടിയത്. വിവാഹിതരായ സ്ത്രീകൾക്ക് പ്രതിമാസം 1,000 രൂപ ലഭിക്കുന്ന പദ്ധതിയാണ് മഹ്താരി വന്ദൻ യോജന. തുക നിക്ഷേപിച്ച അക്കൗണ്ടുകളിലൊന്ന് സണ്ണി ലിയോണിൻ്റെ പേരിലാണ്. ഈ അക്കൗണ്ട് തുറന്ന് പ്രവർത്തിപ്പിച്ച വീരേന്ദ്ര ജോഷി എന്നയാളെ പൊലീസ് കണ്ടെത്തി. വീരേന്ദ്ര ജോഷിക്കെതിരെയും തട്ടിപ്പിന് കൂട്ടു നിന്ന ഉദ്യോഗസ്ഥർക്കെതിരെയും പൊലീസ് കേസെടുത്തു.
സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനും ബാങ്ക് അക്കൗണ്ട് കണ്ടുകെട്ടാനും വനിതാ ശിശുവികസന വകുപ്പിനോട് ജില്ലാ കളക്ടർ ഹാരിസ് ആവശ്യപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..