22 December Sunday

കനത്ത മഴ: മുംബൈയിൽ കെട്ടിടം തകർന്ന് ഒരാൾ മരിച്ചു; നിരവധിപേർ കുടുങ്ങിക്കിടക്കുന്നതായി വിവരം

വെബ് ഡെസ്‌ക്‌Updated: Saturday Jul 20, 2024

മുംബൈ > കനത്ത മഴയിൽ മുംബൈയിൽ നാശനഷ്ടങ്ങൾ. കെട്ടിടം തകർന്ന് ഒരു സ്ത്രീ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു.70 വയസുള്ള സ്ത്രീയാണ് മരിച്ചത്. നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ​ഗ്രാൻഡ് റോഡ് റെയിൽവേ സ്റ്റേഷന് സമീപമുള്ള നാലുനില കെട്ടിടത്തിന്റെ ബാൽക്കണിയാണ് തകർന്നത്. 13 പേരെ രക്ഷപെടുത്തി.

ഇനിയും ആളുകൾ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ കെട്ടിടത്തിന്റെ നില അപകടകരമാണെന്ന് പറഞ്ഞിരുന്നതായാണ് വിവരം. ഇന്ന് 11 മണിയോടെയാണ് സംഭവം. കെട്ടിടത്തിന്റെ രണ്ടും മൂന്നും നിലകളുടെ ബാൽക്കണി പൂർണമായും നാലാം നിലയുടേത് ഭാ​ഗികമായും തകർന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top