16 December Monday

മഴയിൽ മുങ്ങി ഡൽഹി: ഇതുവരെ റിപ്പോർട്ട് ചെയ്‌തത് 10 മരണം

വെബ് ഡെസ്‌ക്‌Updated: Thursday Aug 1, 2024

ന്യൂഡൽഹി > കനത്ത മഴയിൽ ഡൽഹിയിലുണ്ടായത് കനത്ത നാശനഷ്ടങ്ങൾ. മഴ ശക്തമായതോടെ ന​ഗരത്തിൽ പലയിടത്തും വെള്ളക്കെട്ട് അനുഭവപ്പെട്ടു. റോഡുകളിൽ വെള്ളം കയറിയതോടെ ​ഗതാ​ഗതം തടസപ്പെട്ടു. കിഴക്കൻ ഡൽഹിയിലെ ഗാസിപൂർ മേഖലയിൽ വെള്ളക്കെട്ടുള്ള ചാലിൽ തെന്നിവീണ് സ്ത്രീയും കുഞ്ഞും മുങ്ങിമരിച്ചു.

ഇതുവരെ 10 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഡൽഹിയിൽ അഞ്ച് പേരും ഗുരുഗ്രാമിൽ മൂന്ന് പേരും ഗ്രേറ്റർ നോയിഡയിൽ രണ്ട് പേരും മഴക്കെടുതിയിൽ മരിച്ചു. പത്തോളം വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. ഡൽഹിയിൽ ആ​ഗസ്ത് 5 വരെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top