ബംഗളൂരു > ബലൂൺ തൊണ്ടയിൽ കുടുങ്ങി പതിമൂന്നുകാരന് ദാരുണാന്ത്യം. ഹാളിയാൽ താലൂക്കിലെ ജോഗനകൊപ്പ വില്ലേജിൽ ഞായറാഴ്ചയായിരുന്നു സംഭവം. ഏഴാം ക്ലാസ് വിദ്യാർഥിയായ നവീൻ നാരായണയാണ് മരിച്ചത്. വീടിനുള്ളിൽ കളിച്ചുകൊണ്ടിരിക്കുന്നതിനിടെയായിരുന്നു സംഭവം. ബലൂൺ വീർപ്പിക്കുന്നതിനിടെ അബദ്ധത്തിൽ വിഴുങ്ങുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..