22 December Sunday

14 കാരിയെ ബലാത്സംഗംചെയ്ത് മാലിന്യക്കൂമ്പാരത്തിൽ ഉപേക്ഷിച്ചു: 2 പേർ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 28, 2024

ജയ്പൂർ > ജോധ്പുരിലെ സർക്കാർ ആശുപത്രി പരിസരത്തുവെച്ച് 14കാരിയെ ബലാത്സം​ഗം ചെയ്തതിനു ശേഷം മാലിന്യകൂമ്പാരത്തിൽ ഉപേക്ഷിച്ചു. സംഭത്തിൽ രണ്ടുപേർ പൊലീസ് പിടിയിൽ.

ഞായറാഴ്ച അമ്മയുമായി പിണങ്ങി വീട്ടിൽ നിന്ന് ഇറങ്ങിയ പെൺകുട്ടിയെ അവശയായ നിലയിൽ മാലിന്യകൂമ്പാരത്തിൽ നിന്ന് കണ്ടെത്തി. ഒറ്റക്കിരിക്കുന്ന പെൺകുട്ടിയുടെ അരികിലേക്ക് ആശുപത്രിയിലെ ജീവനക്കാരായ രണ്ടുപേർ എത്തുകയും സംസാരിക്കുകയും ചെയ്തു. തുടർന്ന് ആശുപത്രിയുടെ പിൻഭാഗത്തുള്ള ബയോ മെഡിക്കൽ വേസ്റ്റ് തള്ളുന്ന ഇടത്തേക്ക് പെൺകുട്ടിയെ കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവത്തിൽ ആശുപത്രിയിൽ  ജോലിചെയ്യുന്ന ശുചീകരണ തൊഴിലാളികളെ അറസ്റ്റ് ചെയ്തു.

പെൺകുട്ടിയെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാർ നൽകിയ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top