22 December Sunday

വീട്ടുജോലിക്കെത്തിയ 16കാരിയെ കൊലപ്പെടുത്തി; ദമ്പതികൾ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Sunday Nov 3, 2024

ചെന്നൈ > വീട്ടുജോലി ചെയ്യാനെത്തിയ 16കാരിയെ കൊലപ്പെടുത്തിയ സംഭവത്തിൽ ദമ്പതികൾ പിടിയിൽ. ചെന്നൈ നീലങ്കരയിലാണ് സംഭവം. തഞ്ചാവൂർ സ്വദേശിനിയാണ് മരിച്ചത്. മെഹ്ത ന​ഗറിലെ അപ്പാർട്ട്മെന്റിൽ നിന്ന് 31നാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നത്.

കുളിക്കാൻ പോയ പെൺകുട്ടിയെ ഏറെ സമയമായിട്ടും കണ്ടില്ലെന്നും അന്വേഷിച്ചപ്പോൾ ശുചിമുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയെന്നുമാണ് ദമ്പതികൾ പറഞ്ഞത്. എന്നാൽ പരിശോധനയിൽ കുട്ടിയുടെ ശരീരത്ത് ക്രൂരമർദനമേറ്റതിന്റെ പാടുകൾ കണ്ടെത്തി. ശരീരമാസകലം പൊള്ളിച്ചതിന്റെ പാടുകളും ചതവുകളും കണ്ടു. തുടർന്ന് ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ദീപാവലി ദിവസം ജോലികൾ കൃത്യമായി ചെയ്തില്ലെന്നു പറഞ്ഞ് പ്രതികൾ പെൺകുട്ടിയെ ക്രൂരമായി മർദിച്ചിരുന്നു. മരിച്ചെന്ന് മനസിലാക്കിയപ്പോൾ മൃതദേഹം കുളിമുറിയിലേക്ക് മാറ്റുകയായിരുന്നു. വീട്ടുടമയെയും ഭാര്യയേയും കൂടാതെ ഇവരുടെ സുഹൃത്തുക്കളായ 4 പേരെക്കൂടി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top