23 December Monday

പീരങ്കി ഷെല്ല് 
പൊട്ടിത്തെറിച്ച് 
2 അ​ഗ്നിവീറുകള്‍ കൊല്ലപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Friday Oct 11, 2024


നാസിക്‌
പരിശീലനത്തിനിടെ പീരങ്കി ഷെൽ പൊട്ടിത്തെറിച്ച്‌ രണ്ട്‌ അഗ്നിവീറുകള്‍ കൊല്ലപ്പെട്ടു. ഹൈദരാബാദ് ആര്‍ട്ടിലറി സെന്ററിൽ നിന്നെത്തിയ ​ഗണ്ണര്‍മാരായ ഗോഹിൽ വിശ്വരാജ് സിങ് (20), സൈകത് (21) എന്നിവരാണ് മരിച്ചത്. മഹാരാഷ്‌ട്ര നാസിക്കിലെ ദേവ്‍ലാലി ആര്‍ട്ടിലറി സ്‌കൂളിലെ ഫയറിങ് റേഞ്ചിൽ പരിശീലനത്തിനിടെ വ്യാഴാഴ്‌ച ഉച്ചയ്‌ക്കാണ് അപകടം.

അ​ഗ്നീവീറുകളുടെ  സംഘം വെടിയുതിര്‍ത്ത് പരിശീലിക്കുന്നതിനിടെ ഷെൽ പൊട്ടിത്തെറിക്കുകയായിരുന്നു.  ഇരുവരെയും സൈനിക ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തിൽ സൈന്യം അന്വേഷണം പ്രഖ്യാപിച്ചു. രാജസ്ഥാനിലെ ഭരത്പുരിൽ മോക് ഡ്രില്ലിനിടെ അ​ഗ്നിശമന ഉപകരണം പൊട്ടിത്തെറിച്ച് ഒക്ടോബര്‍ അഞ്ചിന് 24കാരനായ അ​ഗ്നിവീര്‍ മരിച്ചിരുന്നു. സൈന്യത്തിൽ കരാർവൽക്കരണം കൊണ്ടുവരാനായി 2022 സെപ്‌തംബറിലാണ്‌ നരേന്ദ്ര മോദി സർക്കാർ അഗ്നിപഥ്‌ പദ്ധതിക്ക്‌ തുടക്കമിട്ടത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top