27 December Friday

ഹൗറ – മുംബൈ എക്സ്‌പ്രസ്‌ പാളം തെറ്റി; രണ്ട്‌ മരണം, ‌20 പേർക്ക്‌ പരിക്ക്‌

വെബ് ഡെസ്‌ക്‌Updated: Tuesday Jul 30, 2024

photo credit: facebook

മുംബൈ > ഝാര്‍ഖണ്ഡില്‍നിന്ന് മുംബൈയിലേക്ക്  പോകുകയായിരുന്ന ഹൗറ- സിഎസ്എംടി എക്‌സ്പ്രസ് പാളംതെറ്റി. രണ്ടുപേര്‍ മരിക്കുകയും 20 പേർക്ക്‌ പരിക്കേൽക്കുകയും  ചെയ്തു. ഝാര്‍ഖണ്ഡില്‍വെച്ച് ഇന്ന് രാവിലെയാണ്‌ സംഭവം.

ജംഷഡ്‌ പൂരിൽ നിന്ന്‌ 50 കിലോമീറ്റർ അകലെ ബഡാബാംബുവിന്‌ സമീപത്ത്‌ വച്ചാണ്‌ അപകടം സംഭവിച്ചത്‌. ട്രയിനിന്റെ 18  കോച്ചുകളാണ്‌ പാളം തെറ്റിയത്‌. ഇതിൽ 16 കോച്ചുകളിലും യാത്രക്കാരുണ്ടായിരുന്നു. രക്ഷാപ്രവർത്തനങ്ങൾക്കായി എൻഡിആർഎഫ്‌ സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചതായി അധികൃതർ പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top