02 December Monday

മദ്യലഹരിയിൽ ഓടിച്ച കാർ നിയന്ത്രണം വിട്ട് സ്കൂട്ടറിനു മുകളിൽ വീണു; 2 പേർക്ക് ദാരുണാന്ത്യം

വെബ് ഡെസ്‌ക്‌Updated: Monday Dec 2, 2024

അഹമ്മദാബാദ് > മദ്യലഹരിയിൽ യുവാവ് ഓടിച്ച കാറിടിച്ച് രണ്ട് സ്കൂട്ടർ യാത്രികർക്ക് ദാരുണാന്ത്യം. അഹമ്മദാബാദിലെ നരോദ - ദെഹ്​ഗാം റോഡിൽ ഞായറാഴ്ച രാത്രിയാണ് അപകടം നടന്നത്. കാറോടിച്ചിരുന്നയാൾ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

നിയന്ത്രണം വിട്ട കാർ ഡിവൈഡറിലിടിച്ച ശേഷം റോഡിന്റെ മറുഭാ​ഗത്തുകൂടി പോവുകയായിരുന്ന സ്കൂട്ടറിന് മുകളിലേക്ക് പതിക്കുകയുമായിരുന്നു. സ്കൂട്ടർ യാത്രികരായ അമിത് റാത്തോർ (26), വിശാൽ റാത്തോർ (27) എന്നിവരാണ് മരിച്ചത്. അപകടത്തിനിടയാക്കിയ കാറോടിച്ചിരുന്ന ​ഗോപാൽ പട്ടേൽ എന്നയാളെ നാട്ടുകാർ പൊലീസിന് കൈമാറി. മുമ്പിൽ പോവുകയായിരുന്ന ഓട്ടോറിക്ഷയെ മറികടക്കുന്നതിനിടെയായിരുന്നു അപകടം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top