ഗുവാഹത്തി> അസമിൽ കുടിയൊഴിപ്പിക്കലിനിടെ സംഘർഷം. സംഘർഷത്തിനിടെയുണ്ടായ വെടിവെയ്‌പ്പിൽ രണ്ട് പേർ കൊല്ലപ്പെടുകയും പൊലീസുകാരടക്കം 31 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
കൊല്ലപ്പെട്ട രണ്ടുപേരെയും തിരിച്ചറിഞ്ഞു. ഹൈദർ അലി, ജുവാഹിദ് അലി എന്നിവരെയാണ് തിരിച്ചറിഞ്ഞത്. സോനാപൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഇരുവരും മരിച്ചത്.
ഗുവാഹത്തിയിൽ നിന്ന് 35 കിലോമീറ്റർ അകലെ സോനാപൂരിൽ ആണ് സംഭവം. മൂന്നു ദിവസമായി ഇവിടെ ഒഴിപ്പിക്കൽ നടപടികൾ നടന്നുവരികയാണ്. മറ്റൊരു സ്ഥലത്തേയ്ക്ക് മാറാൻ സമയംനൽകാതെ ഗ്രാമവാസികളുടെ താൽക്കാലിക ഷെഡുകൾ പൊളിച്ചുമാറ്റാൻ തുടങ്ങിയതോടെയാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടതെന്നും ഉദ്യോഗസ്ഥർ അവരുടെ സാധനങ്ങൾ നശിപ്പിച്ചത് കുടിയൊഴിപ്പിക്കപ്പെട്ട ഗ്രാമീണരെ പ്രകോപിപ്പിച്ചുവെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു. സർക്കാർ ഉദ്യോഗസ്ഥരെ ആക്രമിച്ചവരെ കണ്ടെത്തി നടപടിയെടുക്കാൻ ഗുവാഹത്തി പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് അസം ഡിജിപി ജി പി സിംഗ് മാധ്യമങ്ങളോട് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..