21 November Thursday

ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; 2 ഭീകരരെ വധിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Nov 2, 2024

ശ്രീന​ഗർ > ജമ്മു കശ്മീരിലെ അനന്ത്നാ​ഗിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. രണ്ട് ഭീകരരെ ഏറ്റുമുട്ടലിൽ വധിച്ചു. ഹൽക്കൻ ഗാലി ഏരിയയിൽ തിരച്ചിൽ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ടവരിൽ ഒരാൾ വിദേശിയാണെന്നാണ് വിവരം. സ്ഥലത്ത് നിന്ന് ആയുധങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഭീകരരെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ഇന്ന് രാവിലെ ബുദ്‌ഗാം ജില്ലയിലെ മസഹാമ മേഖലയിൽ രണ്ട് കുടിയേറ്റ തൊഴിലാളികൾക്ക് ഭീകരരുടെ വെടിയേറ്റിരുന്നു. ഉത്തർപ്രദേശിൽ നിന്നുള്ള തൊഴിലാളികൾക്കാണ് വെടിയേറ്റത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കശ്മീർ താഴ്‌വരയിൽ കുടിയേറ്റ തൊഴിലാളികൾക്ക് നേരെ നടക്കുന്ന നാലാമത്തെ ആക്രമണമാണിത്.

ഒക്‌ടോബർ 20-ന് ഗന്ദർബാൽ ജില്ലയിലെ ടണൽ നിർമ്മാണം നടക്കുന്ന സ്ഥലത്ത് ഡോക്ടറും ബീഹാറിൽ നിന്നുള്ള രണ്ട് തൊഴിലാളികളും ഉൾപ്പെടെ ഏഴ് പേരെ തീവ്രവാദികൾ വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. ഒക്‌ടോബർ 24ന് ഗുൽമാർഗിൽ നിന്ന് 12 കിലോമീറ്റർ അകലെ നിയന്ത്രണ രേഖയ്‌ക്ക് (എൽഒസി) സമീപമുള്ള ബോട്ടപതാരിയിൽ ഭീകരർ സൈനിക വാഹനത്തിനുനേരെ പതിയിരുന്ന് നടത്തിയ ആക്രമണത്തിൽ മൂന്ന് സൈനികരും രണ്ട് സൈനിക പോർട്ടർമാരും കൊല്ലപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top