22 December Sunday

ജമ്മു കശ്മീരിൽ ഭീകരാക്രമണം; 2 വില്ലേജ് ഡിഫൻസ് ​ഗാർഡുകൾ കൊല്ലപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Friday Nov 8, 2024

ശ്രീന​ഗർ > ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം. രണ്ട് വില്ലേ​ജ് ഡിഫൻസ് ​ഗാർഡുകളെ ആക്രമണത്തിൽ കൊലപ്പെടുത്തി. തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. ജമ്മുവിലെ കിഷ്ത്വാർ ജില്ലയിൽ ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ഗ്രാമ പ്രതിരോധ സേനയിലെ രണ്ട് അംഗങ്ങളായ നസീർ അഹമ്മദ്, കുൽദീപ് കുമാർ എന്നിവരെയാണ് കിഷ്ത്വാറിലെ വനമേഖലയിൽ നിന്ന് തട്ടിക്കൊണ്ടുപോയി വെടിവെച്ചുകൊന്നത്.

ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയിട്ടില്ല. ആക്രമണത്തിന്റെ ഉത്തരവാദിത്തം ജെയ്ഷെ മുഹമ്മദ് ഏറ്റെടുത്തിട്ടുണ്ട്. ഭീകരർക്കായി പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചു. തീവ്രവാദികളിൽ നിന്ന് ഗ്രാമങ്ങളെ സംരക്ഷിക്കാൻ പ്രദേശവാസികളെ പരിശീലിപ്പിക്കുന്നതിനായി ജമ്മു കശ്മീർ പൊലീസാണ് വില്ലേജ് ഡിഫൻസ് ​ഗ്രൂപ്പ് രൂപീകരിച്ചത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top