22 December Sunday

​ഗുജറാത്തിൽ വിഷവാതകം ശ്വസിച്ച് 2 മരണം; ഏഴുപേർ ചികിത്സയിൽ

വെബ് ഡെസ്‌ക്‌Updated: Sunday Oct 27, 2024

അഹമ്മദാബാദ് > ​ഗുജറാത്തിൽ വിഷവാതകം ശ്വസിച്ച് രണ്ട് പേർ മരിച്ചു. ഏഴുപേർ ആശുപത്രിയിൽ ചികിത്സയിലാണ്. അഹമ്മദാബാദിലെ നരോൾ ഇൻഡസ്ട്രിയൽ ഏരിയയിലെ തുണി ഫാക്ടറിയിലാണ് സംഭവം.

ഫാക്ടറിയിലെ ടാങ്കിലേക്ക് ആസിഡ് മാറ്റുന്നതിനിടെയാണ് തൊഴിലാളികൾ വിഷവാതകം ശ്വസിച്ചത്. പ്രിന്‍റിങ്, ഡൈയിംഗ് എന്നിവക്കായാണ് ആസിഡ് ഉപയോഗിക്കുന്നത്. പൊലീസ്, ഫോറൻസിക് ഉദ്യോ​ഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. തൊഴിലാളികളിൽ 4 പേർ ഐസിയുവിലാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top