22 December Sunday

രാജസ്ഥാനിലെ കോട്ടയിൽ വീണ്ടും വിദ്യാർഥി ആത്മഹത്യ

വെബ് ഡെസ്‌ക്‌Updated: Friday Oct 18, 2024

ജയ്പൂർ > രാജസ്ഥാനിലെ കോട്ടയിൽ വീണ്ടും വിദ്യാർഥി ആത്മഹത്യ. ഉത്തർപ്രദേശ് സ്വദേശിയായ 20കാരനാണ് പിജിയിൽ ആത്മഹത്യ ചെയ്തത്. നീറ്റ് യുജി പരിശീലനത്തിനായാണ് കോട്ടയിലെത്തിയത്. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. ഈ വർഷം കോട്ടയിൽ നടക്കുന്ന പതിനഞ്ചാമത്തെ വിദ്യാർഥി ആത്മഹത്യയാണിത്.

ഫോൺ എടുക്കാത്തതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വിദ്യാർഥിയെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. മുറിയിൽ നിന്നും രണ്ട് കുറിപ്പുകൾ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top