03 December Tuesday

യോഗി ആദിത്യനാഥിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ യുവതി കസ്റ്റഡിയിൽ

വെബ് ഡെസ്‌ക്‌Updated: Sunday Nov 3, 2024

photo credit: facebook

ലക്‌നൗ > ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വധഭീഷണി സന്ദേശമയച്ചയാളെ കണ്ടെത്തി.  24 കാരിയായ യുവതിയെയാണ്‌ മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തത്‌.

മഹാരാഷ്ട്രയിലെ താനെയിലെ ഉല്ലാസ് നഗർ സ്വദേശിയായ ഫാത്തിമ ഖാനാണ് മുംബൈ പൊലീസിന്‌ സന്ദേശമയച്ചത്‌. യുവതി മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയാണെന്ന്‌ പൊലീസ് അറിയിച്ചു.

10 ദിവസത്തിനകം രാജിവെച്ചില്ലെങ്കിൽ മഹാരാഷ്ട്ര മുൻ മന്ത്രി ബാബ സിദ്ദിഖിയെപ്പോലെ യോഗി ആദിത്യനാഥും കൊല്ലപ്പെടുമെന്നായിരുന്നു ഭീഷണി സന്ദേശം.  ഇതേ തുടർന്ന്‌ ആദിത്യനാഥിന്‌ കനത്ത സുരക്ഷയാണ്‌ പൊലീസ്‌ ഒരുക്കിയിരുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top