21 December Saturday

സർക്കാർ ആശുപത്രിയിൽ യുവതിക്കു നേരെ ലൈം​ഗികാതിക്രമം: ആരോഗ്യപ്രവർത്തകൻ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Monday Sep 16, 2024

കൊൽക്കൊത്ത > സർക്കാർ ആശുപത്രിയിൽ രോഗിയായ കുട്ടിക്കൊപ്പം ഉറങ്ങുകയായിരുന്ന യുവതിക്ക് നേരെ ലൈം​ഗികാതിക്രമം. ആരോഗ്യപ്രവർത്തകൻ പൊലീസ് പിടിയിൽ. യുവതിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തു.

കൊൽക്കത്തയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചൈൽഡ് ഹെൽത്തിന്‍റെ കുട്ടികളുടെ വാർഡിലാണ് കുട്ടിയും അമ്മയും കിടന്നിരുന്നത്. ആശുപത്രിയിൽ വാർഡ് ബോയിയായി ജോലിചെയ്യുന്ന തനയ് പാൽ കുട്ടികളുടെ വാർഡിൽ കയറി യുവതിയെ പീഡിപ്പിക്കുകയായിരുന്നു. ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയിട്ടുണ്ടെന്ന് യുവതി മൊഴി നൽകി. സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തു. തനയിന്‍റെ മൊബൈൽ ഫോറൻസിക് പരിശോധനക്ക് അയച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top