22 December Sunday

ഓവർടേക്കിങ്ങിനെ ചൊല്ലിയുള്ള തർക്കം; യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Oct 15, 2024

മുംബൈ> മുംബൈയിൽ ഓവർ ടേക്കിങ്ങിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന്‌ യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു. ശനിയാഴ്ച വൈകിട്ട് മലാഡ് ഈസ്റ്റിലായിരുന്നു സംഭവം. റോങ് സൈഡിൽ നിന്ന് ബൈക്ക്‌ ഓവർടേക്ക് ചെയ്തത ഓട്ടോ ഡ്രൈവറെ ചോദ്യം ചെയ്തതിനെ തുടർന്നാണ്‌ ബൈക്ക് യാത്രികനായ ആകാശിനെ ഡ്രൈവറും കൂട്ടാളികളും ചേർന്ന് കൊലപ്പെടുത്തിയത്‌. ആക്രമിച്ച ഒമ്പത് പേരെ പൊലീസ്‌ അറസ്റ്റ് ചെയ്തു.

ഓട്ടോ ഓവർ ടേക്ക്‌ ചെയ്യുന്നതിനിടെ ബൈക്കിൽ തട്ടിയിരുന്നു. ഇതേ ചൊല്ലി ആകാശും ഓട്ടോ ഡ്രൈവറും തമ്മിൽ തർക്കത്തിലായി. പിന്നീട്‌  തർക്കം അവസാനിപ്പിച്ച് ഓട്ടോ ഡ്രൈവർ സംഭവസ്ഥലത്ത് നിന്നും പോയി കൂട്ടാളികളുമായി വരികയും ആകാശിനെ ക്രൂരമായി മർദ്ദിച്ച്‌ കൊലപ്പെടുത്തുകയുമായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top