അഹമ്മദാബാദ് > ഗുജറാത്തിലെ കച്ച് ജില്ലയിൽ ഭൂചലനം. ഞായറാഴ്ച പുലർച്ചെയാണ് 3.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സീസ്മോളജിക്കൽ റിസർച്ച് (ഐഎസ്ആർ) അറിയിച്ചു. ഭൂകമ്പത്തിൽ ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ പറഞ്ഞു.
ഒക്ടോബർ 27 ന് ഐഎസ്ആർ ഡാറ്റ പ്രകാരം സംസ്ഥാനത്തെ സൗരാഷ്ട്ര മേഖലയിലെ അമ്രേലി ജില്ലയിൽ 3.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രേഖപ്പെടുത്തിയിരുന്നു.
ഗുജറാത്ത് സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി (ജിഎസ്‌ഡിഎംഎ) നൽകിയ വിവരമനുസരിച്ച്, കഴിഞ്ഞ 200 വർഷത്തിനിടെ ഗുജറാത്തിൽ ഒമ്പത് വലിയ ഭൂകമ്പങ്ങൾ ഉണ്ടായിട്ടുണ്ട്. 2001ലെ കച്ച് ഭൂകമ്പം കഴിഞ്ഞ രണ്ട് നൂറ്റാണ്ടിനിടെ ഇന്ത്യയിൽ ഉണ്ടായ ഏറ്റവും വലിയ മൂന്നാമത്തെ ഭൂകമ്പമാണ്.
2001 ജനുവരി 26ന് ഗുജറാത്തിൽ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായിരുന്നു. അതിന്റെ പ്രഭവകേന്ദ്രം കച്ചിലെ ബചൗവിനടുത്താണ്. ഭൂകമ്പത്തിൽ 13,800 പേർ കൊല്ലപ്പെടുകയും 1.67 ലക്ഷം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..