22 December Sunday

ഉത്തരാഖണ്ഡിൽ കാർ തോട്ടിലേക്ക് മറിഞ്ഞ് മൂന്ന് മരണം

വെബ് ഡെസ്‌ക്‌Updated: Saturday Oct 5, 2024

കോട്ദ്വാർ> ഉത്തരാഖണ്ഡിൽ പൗരി ജില്ലയിൽ വിവാഹത്തിനെത്തിയവർ സഞ്ചരിച്ച കാർ തോട്ടിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിക്കുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം.

ബസ്ര ഗ്രാമത്തിൽ നിന്ന് ഗുനിയൽഗാവിലേക്ക് പോവുകയായിരുന്നു കാർ. ഡ്രൈവർ പ്രധാന റോഡിന് പകരം പോക്കറ്റ്‌ റോഡ്‌ ഉപയോഗിച്ചതാണ്‌ അപകടത്തിന്‌ കാരണമെന്ന്‌ ദുരന്ത നിവാരണ ഓഫീസ് അറിയിച്ചു. അപകടത്തിൽ രണ്ട് സ്ത്രീകളും ഒരു പുരുഷനും സംഭവസ്ഥലത്ത് വച്ച്‌  തന്നെ മരിച്ചു.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top