23 December Monday

പുണെയില്‍ ഹെലികോപ്ടര്‍ തകര്‍ന്നു വീണ് 3 മരണം

വെബ് ഡെസ്‌ക്‌Updated: Wednesday Oct 2, 2024

image credit: X

പുണെ > പുണെയില്‍ ഹെലികോപ്ടര്‍ തകര്‍ന്നു വീണ് 3 പേര്‍ മരിച്ചു. ബവ്ധാനു സമീപം ഇന്ന് രാവിലെയായിരുന്നു അപകടം. രണ്ട് പൈലറ്റുമാരും ഒരു എന്‍ജിനിയറുമാണ് ഹെലികോപ്ടറിലുണ്ടായിരുന്നത്.

സ്വകാര്യ ഹെലികോപ്ടറാണോ സര്‍ക്കാര്‍ ഹെലികോപ്ടറാണോ തകര്‍ന്നതെന്ന് വ്യക്തമല്ല. മലയോര മേഖലയില്‍ രാവിലെ 6.45ഓടെയാണ് ഹെലികോപ്ടര്‍ തകര്‍ന്നുവീണത്. കനത്ത മൂടല്‍മഞ്ഞാണ് അപകടത്തിന് കാരണമെന്നാണ് നി​ഗമനം. ഓക്സ്ഫോഡ് ​ഗോള്‍ഫ് ക്ലബ് ഹെലിപാഡില്‍ നിന്നും പറന്നുയര്‍ന്ന ഹെലികോപ്ടറാണ് ഇതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top