21 December Saturday

ഇരുമ്പു​ഗേറ്റ് ദേഹത്തുവീണ് 3 വയസുകാരി മരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Aug 2, 2024

സിസിടിവി ദൃശ്യം

പുണെ > കളിച്ചുകൊണ്ടിരിക്കെ ഇരുമ്പു​ഗേറ്റ് ദേഹത്തുവീണ് മൂന്നു വയസുകാരിക്ക് ദാരുണാന്ത്യം. പുണെയിലെ പിമ്പ്രി - ചിഞ്ച്വാദ് ഏരിയയിലാണ് സംഭവം. മൂന്നുവയസുകാരി ​ഗിരിജ ​ഗണേഷ് ഷിൻഡെയാണ് മരിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. മറ്റുകുട്ടികൾക്കൊപ്പം അയൽപക്കത്ത് കളിച്ചുകൊണ്ടിരിക്കെയായിരുന്നു സംഭവം.

കൂറ്റൻ ഇരുമ്പു​ഗേറ്റ് കുട്ടിയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. കളിച്ചുകൊണ്ടിരുന്ന രണ്ട് കുട്ടികൾ തള്ളിയപ്പോഴാണ് ​ഗേറ്റ് മുന്നിൽ നിൽക്കുകയായിരുന്ന ​ഗിരിജയുടെ ദേഹത്തേക്ക് വീണത്. ​ഗിരിജ സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top