15 October Tuesday

അമേരിക്കയുമായുള്ള ഡ്രോൺ കരാർ ഈ വർഷം അവസാനം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 14, 2024


ന്യൂഡൽഹി
അമേരിക്കയിൽ നിന്ന്‌ ഇന്ത്യ വാങ്ങാൻ തീരുമാനിച്ച 31 പ്രിഡേറ്റർ (എംക്യൂ9 റീപ്പർ) ഡ്രോണുകളുടെ വിൽപ്പന കരാർ ഈ വർഷം ഒപ്പിടും. ഡിസംബറിനുള്ളിൽ അന്തിമ കരാറിന്‌ പ്രധാനന്ത്രി അധ്യക്ഷനായ ക്യാബിനറ്റ്‌ സുരക്ഷ സമിതി അംഗീകാരം നൽകും. 3.9 ബില്യൺ ഡോളറിന്റേതാണ്‌ കരാർ (33,500 കോടിരൂപ). പതിനഞ്ചെണ്ണം നാവിക സേനയ്‌ക്കും എട്ടുവീതം ഡ്രോണുകൾ വ്യോമസേനയ്‌ക്കും കരസേനയ്‌ക്കും കൈമാറാനാണ്‌ പദ്ധതി.

അതേസമയം, സാമ്പത്തിക പ്രതിസന്ധി നേരിടുന്ന അമേരിക്ക വൻതുകയാണ്‌ കരാറിന്‌ ഈടാക്കുന്നതെന്ന വിമർശനം പ്രതിരോധ വിദഗ്‌ധർ ഉന്നയിക്കുന്നു. ശത്രു വിന്റെ റഡാറിൽ പെടാതെ നാൽപ്പതിനായിരം അടി ഉയരത്തിൽ മിസൈലുകൾ വഹിച്ച്‌ പറക്കാൻ ശേഷിയുണ്ടെന്ന്‌ അമേരിക്ക അവകാശപ്പെടുന്നതാണ്‌ പ്രഡേറ്റർ ഡ്രോണുകൾ. കഴിഞ്ഞവർഷം മാർച്ചിൽ റഷ്യ കരിങ്കടലിൽ ഈ ഡ്രോൺ വീഴ്‌ത്തിയിരുന്നു.യെമനിലെ ഹൂതി വിമതർ ഇത്തരം അഞ്ചിലേറെ ഡ്രോണുകൾ തകർത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top