ഭോപ്പാൽ > സ്ഫോടനത്തിൽ വീടുകൾ തകർന്ന് മധ്യപ്രദേശിൽ നാലുപേർ മരിച്ചു. 5 പേർക്ക് പരിക്കേറ്റു. മുനേറ ജില്ലയിലെ റാത്തോറിൽ ഇന്നലെ അർധരാത്രിയിലായിരുന്നു സംഭവം. മൂന്നു വീടുകളാണ് തകർന്നത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ല. ഫോറൻസിക് സംഘവും പരിശോധനയ്ക്കായി സ്ഥലത്തെത്തിയിട്ടുണ്ട്.
പരിശോധനയിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ഗ്യാസ് സിലിണ്ടറുകൾ കണ്ടെത്തിയിട്ടുണ്ട്. ഇവയാണോ സ്ഫോടനത്തിന് കാരണമെന്ന് വിശദമായ പരിശോധനയ്ക്ക് ശേഷമേ അറിയാൻ സാധിക്കുവെന്ന് പൊലീസ് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..