ഹൈദരാബാദ് > തെലങ്കാനയിൽ വഴിയോര കച്ചവടക്കാർക്ക് ഇടയിലേക്ക് ലോറി പാഞ്ഞുകയറി നാല് പേർ മരിച്ചു. അപകടത്തിൽ നിരവധിപേർക്ക് പരിക്കേറ്റു. ലോറി നിയന്ത്രണം വിട്ട് കച്ചവടക്കാർക്കിടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. തെലങ്കാന ചേവെല്ലയിലാണ് അപകടം. ഹൈദരാബാദ്- ബൈജാപൂർ പാതയോരത്ത് ചേവെല്ലയിലെ ആളൂർ ഗേറ്റിന് സമീപം പച്ചക്കറി കച്ചവടം ചെയ്തിരുന്നവർക്കിടയിലേക്കാണ് ലോറി ഇടിച്ചുകയറിയത്.
അൻപതോളം കച്ചവടക്കാരാണ് സ്ഥലത്ത് ഉണ്ടായിരുന്നത്. ലോറി അമിത വേഗത്തിൽ വരുന്നത് കണ്ട് പലരും ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ജനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ലോറി പീന്നീട് മരത്തിലിടിച്ച് നിർത്തുകയായിരുന്നു. മരം കടപുഴകി ലോറിയ്ക്ക് മുകളിലേക്ക് വീണു. ക്യാബിനിനുള്ളിൽ കുടുങ്ങിയ ഡ്രൈവറെ പുറത്തെത്തിച്ചു. അപകടസ്ഥലത്ത് രക്ഷാ പ്രവർത്തനം പുരോഗമിക്കുകയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..