27 December Friday

ജമ്മു കശ്‌മീരിൽ സ്ഫോടനത്തിൽ 4 പേർ കൊല്ലപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Monday Jul 29, 2024

ശ്രീനഗർ > ജമ്മു കശ്‌മീരിൽ ആക്രിക്കടയിലുണ്ടായ സ്‌ഫോടനത്തിൽ നാല് പേർ കൊല്ലപ്പെട്ടു. ബാരാമുള്ളയിലെ സോപോറിലാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തിന്റെ കാരണം വ്യക്തമല്ല.

നസീർ അഹമ്മദ് നദ്രൂ (40), ആസിം അഷ്റഫ് മിർ (20), ആദിൽ റഷീദ് ഭട്ട് (23), മുഹമ്മദ് അസ്ഹർ (25) എന്നിവരാണ് സ്‌‌ഫോടനത്തിൽ മരിച്ചത്. ലഡാക്കിൽ നിന്ന് വന്ന ട്രക്കിൽനിന്നും ആക്രി വസ്തുക്കൾ ഇറക്കുന്നതിനിടെയാണ് സ്‌‌ഫോടനം ഉണ്ടായതെന്ന് സോപോർ എസ്‌പി ദിവ്യ ഡി പറഞ്ഞു.

മൂന്ന് പേർ സംഭവസ്ഥലത്തും ഒരാൾ ആശുപത്രിയിലേക്കുള്ള വഴിയിലുമാണ് മരിച്ചത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top