22 December Sunday

അജിത് പവാറിന് തിരിച്ചടി; നാല് നേതാക്കൾ ശരദ് പവാർ പക്ഷത്തേക്ക്

വെബ് ഡെസ്‌ക്‌Updated: Wednesday Jul 17, 2024

അജിത് പവാർ

മുംബൈ> മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപിക്ക് കനത്ത തിരിച്ചടിയായി നാല് നേതാക്കളും നിരവധി പ്രവർത്തകരും പാർടിവിട്ട് ശരദ് പവാർ പക്ഷത്തേക്ക് മടങ്ങി.  അജിത്പവാർ എൻസിപി പിംപിരി- ചിഞ്ച് വാഡ് ജില്ലാ അദ്ധ്യക്ഷൻ അജിത് ​ഗാവനെ, വിദ്യാർഥി വിഭാ​ഗം നേതാവ് യഷ് സനെ, മുൻ കൗൺസിലർമാരായ രാഹുൽ ഭോസ്‍ലെ, പങ്കജ് ഭലേക്കർ എന്നിവരാണ് രാജിവച്ചത്.

പാർടിയെ ദുർബലപ്പെടുത്താൻ ആ​ഗ്രഹിക്കുന്നവരൊഴികെയുള്ളവരെ സ്വാ​ഗതം ചെയ്യുന്നതായി ശരദ് പവാർ പറഞ്ഞിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ അജിത് പവാർ വിഭാ​ഗം ഒരു സീറ്റിലേക്ക് കൂപ്പുകുത്തുകയും ഇന്ത്യ സഖ്യം മികച്ച വിജയം നേടുകയും ചെയ്തതോടെയാണ് ശരദ് പവാറിനൊപ്പം മടങ്ങാൻ നേതാക്കൾ ശ്രമം തുടങ്ങിയത്. നിരവധി എംഎൽഎമാർ ശരദ് പവാറുമായി ആശയവിനിമയം നടത്തുന്നുണ്ട്.

മറാത്ത സംവരണ വിഷയം സംസാരിക്കാനെന്ന് അവകാശപ്പെട്ട് കഴിഞ്ഞദിവസം മുതിർന്ന നേതാവും മന്ത്രിയുമായ ഛ​ഗൻ ഭുജ്ബാൽ ശരദ് പവാറിനെ കണ്ടിരുന്നു. അജിത് പവാറിന്റെ ഭാര്യയും രാജ്യസഭാ എംപിയുമായ സുനേത്ര പവാർ ചൊവ്വാഴ്ച പൂണെ മോദിബാ​ഗിലെ പവാറിന്റെ വസതിയിലെത്തിയതും ചർച്ചകൾക്ക് വഴിവച്ചിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top