22 December Sunday

അമിതവേഗത്തിലെത്തിയ കാറിടിച്ച് നാലു വയസുകാരന് ദാരുണാന്ത്യം

വെബ് ഡെസ്‌ക്‌Updated: Sunday Dec 22, 2024

മുംബൈ > അമിതവേഗത്തിലെത്തിയ കാറിടിച്ച് നാലു വയസുകാരന് ദാരുണാന്ത്യം. വഡാല ഏരിയയിൽ അംബേദ്കർ കോളേജിന് സമീപമാണ് അപകടമുണ്ടായത്. 19കാരനാണ് കാർ ഓടിച്ചിരുന്നത്. ആയുഷ് ലക്ഷ്മൺ കിൻവാദെയാണ് മരിച്ചത്.

അപകടമുണ്ടാക്കിയ കാറോടിച്ച സന്ദീപ് ​ഗോലെ വിലെ പാർലെ സ്വദേശിയാണ്. വഴിയരികിലാണ് ആയുഷും പിതാവും താമസിച്ചിരുന്നത്. കളിച്ചുകൊണ്ടിരിക്കുന്നതിനിടെ അമിതവേ​ഗത്തിലെത്തിയ കാർ കുട്ടിയെ ഇടിക്കുകയായിരുന്നു. കാർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top