23 December Monday

ടൂത്ത്‌ പേസ്റ്റിന്റെ കവറിൽ മുതലക്കുഞ്ഞുങ്ങളെ കടത്താൻ ശ്രമം; രണ്ടു പേർ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Sunday Sep 29, 2024

മുംബൈ> ടൂത്ത്‌ പേസ്റ്റിന്റെ കവറിൽ മുതലക്കുഞ്ഞുങ്ങളെക്കടത്താൻ ശ്രമിച്ച സംഭവത്തിൽ രണ്ട് കുർള സ്വദേശികൾ അറസ്റ്റിൽ. മുഹമ്മദ് റെഹാന്‍ മദ്‌നി (41), ഹംസ മന്‍സൂരി (30) എന്നിവരെയാണ്‌ കസ്റ്റംസ് പിടികൂടിയത്‌.  

കൈമന്‍ ഇനത്തിലുള്ള അഞ്ച്‌ മുതലക്കുഞ്ഞുങ്ങളെയാണ് കടത്താന്‍ ശ്രമിച്ചത്. ടൂത്ത് പേസ്റ്റ് കവറിനുള്ളില്‍ ചെറിയ അനക്കം കണ്ട്‌ കസ്റ്റംസ് നടത്തിയ പരിശോധനയിലാണ്‌ മുതലക്കുഞ്ഞുങ്ങളെക്കണ്ടെത്തിയത്‌. അഞ്ച് മുതല്‍ ഏഴ് ഇഞ്ച് വരെ വലുപ്പമുള്ള മുതലക്കുഞ്ഞുങ്ങളായിരുന്നു ടൂത്ത് പേസ്റ്റിലുണ്ടായിരുന്നത്. ജീവനുള്ള മുതലകളെ ഇറക്കുമതി ചെയ്യുന്നതിന് ലൈസന്‍സ് ആവശ്യമാണ്. എന്നാല്‍ ഇരുവര്‍ക്കും ലൈസന്‍സ് ഉണ്ടായിരുന്നില്ല.







 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top