22 December Sunday

ട്രാക്ടറിലിടിച്ച് ബസ് താഴ്ചയിലേക്ക് മറിഞ്ഞു: അഞ്ച് മരണം; നിരവധി പേർക്ക് പരിക്ക്

വെബ് ഡെസ്‌ക്‌Updated: Tuesday Jul 16, 2024

മുംബൈ > മുംബൈ പൻവേലിൽ ട്രാക്ടറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് പേർ മരിച്ചു. 40ഓളം പേർക്ക് പരിക്കേറ്റു. മുംബൈ - പുണെ എക്സ്പ്രസിൽ ഇന്ന് പുലർച്ചെയായിരുന്നു സംഭവം.

ബസ് ട്രാക്ടറുമായി കൂട്ടിയിടിച്ച് 20 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. പാന്ഥർപുരിലേക്ക് പോവുകയായിരുന്ന തീർഥാടകരാണ് ബസിലുണ്ടായിരുന്നത്. 84 പേരാണ് ബസിലുണ്ടായിരുന്നത്. പരിക്കേറ്റവരെ സമീപത്തുള്ള എംജിഎം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top