21 December Saturday

അസമിൽ 5 വിചാരണ തടവുകാർ ജയിൽ ചാടി; തിരച്ചിൽ ഊർജ്ജിതമാക്കി പൊലീസ്

വെബ് ഡെസ്‌ക്‌Updated: Friday Oct 11, 2024

മോറി​ഗോൺ > അസമിലെ മോറി​ഗോൺ ജില്ലാ ജയിലിൽ നിന്ന് അഞ്ച് വിചാരണ ത‌ടവുക്കാർ ജയിൽചാടി. ഇവർ പോക്സോ കേസ് പ്രതികളാണ്. സെല്ലിലെ ഇരുമ്പ് ​ഗ്രിൽ തകർത്ത് ബെഡ്ഷീറ്റുകളും പുതപ്പുകളും ലുങ്കികളും ഉപയോ​ഗിച്ചാണ് 20അടി ഉയരമുള്ള ജയിൽ മതിൽ ചാടിയത്. വെള്ളിയാഴ്ച പുലർച്ച ഒരുമണിക്കും രണ്ടുമണിക്കും ഇടയിലാണ് ജയിൽ ചാട്ടം നടന്നതെന്ന് മോറി​ഗാവ് ജില്ലാ പൊലീസ് കമ്മീഷണർ ദേവാശിഷ് ശർമ്മ അറിയിച്ചു

സംഭവത്തിൽ മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവിട്ടതായി ദേവാശിഷ് ശർമ പറഞ്ഞു. ജയിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടുണ്ടോയെന്നും അന്വേഷിക്കുമെന്നും അദ്ദേഹം അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top