02 November Saturday

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയിട്ട് അഞ്ചാണ്ട്

വെബ് ഡെസ്‌ക്‌Updated: Tuesday Aug 6, 2024

ജമ്മു > മോദി സര്‍ക്കാര്‍ ഏകപക്ഷീയമായി പ്രത്യേകപ​ദവി എടുത്തുകളഞ്ഞ് ജമ്മുകശ്മീര്‍ സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണപ്രദേശങ്ങളാക്കിയിട്ട് 5 വര്‍ഷം. 2019 ആ​ഗസ്റ്റ് 5നാണ്  ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട നിയമസഭയുടെ പോലും അഭിപ്രായം തേടാതെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി ആര്‍എസ്എസ് അജൻഡ നടപ്പാക്കിയത്.

"ചരിത്രപരം' എന്ന് വിശേഷിപ്പിച്ച തീരുമാനം വന്ന് അഞ്ചുവര്‍ഷം പിന്നിടുമ്പോള്‍ സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ പോലും അതേക്കുറിച്ച് മിണ്ടുന്നില്ല. ​​ കേന്ദ്രം നിയമിച്ച ലെഫ്റ്റനന്റ് ​ഗവര്‍ണമാര്‍ ഭരിക്കുന്ന ജമ്മുകശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണപ്രദേശങ്ങളിൽ അതൃപ്തി പുകയുന്നു. 2005 മുതൽ 2021 വരെ ഏറെക്കുറെ സമാധാനപരമായിരുന്ന ജമ്മു മേഖലയിൽ ഇപ്പോള്‍ തുടര്‍ച്ചയായ ഭീകരാക്രമണങ്ങളാണ്. 2021 മുതൽ ഏഴുപതിലേറെ പേര്‍ ഭീകരാക്രമണങ്ങളിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതിൽ അമ്പതിലേറെ പേര്‍ സുരക്ഷാ ഉദ്യോ​ഗസ്ഥരാണ്. വാര്‍ഷിക ദിനത്തിന്റെ ഭാ​ഗമായി ജമ്മുകശ്മീരിൽ സുരക്ഷ ശക്തമാക്കി. അമര്‍നാഥ് യാത്ര നിര്‍ത്തിവച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top