ന്യൂഡൽഹി > ന്യൂഡൽഹിയിലെ 6 സ്കൂളുകൾക്ക് നേരെ ബോംബ് ഭീഷണി. ഇന്ന് രാവിലെയാണ് ഇ- മെയിൽ വഴി സ്കൂളുകൾക്ക് ഭീഷണി സന്ദേശം ലഭിച്ചത്. ഒരാഴ്ചയ്ക്കിടെ നടക്കുന്ന രണ്ടാമത്തെ സംഭവമാണിത്. മുമ്പ് ഡിസംബർ 9ന് ഡൽഹിയിലെ 44 സ്കൂളുകൾക്ക് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. സംഭവത്തിൽ മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ആശങ്ക പ്രകടിപ്പിച്ചു.
ഡൽഹിയിലെ പശ്ചിം വിഹാറിലെ ഭാരത് നഗർ ഇന്റർനാഷണൽ സ്കൂൾ, കേംബ്രിഡ്ജ് സ്കൂൾ- ശ്രീ നിവാസ് പുരി, ഡൽഹി പബ്ലിക് സ്കൂൾ- അമർ കോളനി, സൗത്ത് ഡൽഹി പബ്ലിക് സ്കൂൾ- ഡിഫൻസ് കോളനി, ഡൽഹി പൊലീസ് പബ്ലിക് സ്കൂൾ- സഫ്ദർജങ്ങ്, വെങ്കടേശ്വർ ഗ്ലോബൽ സ്കൂൾ - രോഹിണി എന്നിവയ്ക്ക് ഭീഷണി സന്ദേശം ലഭിച്ചത്. പൊലീസും ഫയർഫോഴ്സും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. കുട്ടികളെ സ്കൂളുകളിലേക്ക് അയയ്ക്കണ്ടെന്നും സ്കൂളുകളിലെത്തിയ കുട്ടികളെ തിരികെ കൊണ്ടുപോകാനും മാതാപിതാക്കൾക്ക് അധികൃതർ നിർദേശം നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..