24 November Sunday

ക്യാന്റീന്റെ അടുക്കളയില്‍ പ്രവേശിച്ചു: ഗുജറാത്തില്‍ വിദ്യാര്‍ഥിനികളുടെ ആര്‍ത്തവ പരിശോധനയ്ക്കായി അടിവസ്ത്രം അഴിപ്പിച്ച് കോളേജ് അധികൃതര്‍

വെബ് ഡെസ്‌ക്‌Updated: Friday Feb 14, 2020

അഹമ്മദാബാദ്> ആര്‍ത്തവ സമയത്ത് കോളേജ് ഹോസ്റ്റലിന്റെ അടുക്കളയില്‍ കയറിയെന്നും  ക്ഷേത്രദര്‍ശനം നടത്തിയെന്നും ആരോപിച്ച് വിദ്യാര്‍ഥിനികളോട് അധികാരികളുടെ  ക്രൂരത. പരിശോധനയ്ക്കായി വിദ്യാര്‍ഥികളോട് അടിവസ്ത്രം അഴിച്ചുമാറ്റാന്‍ കോളേജ് അധികൃതര്‍ നിര്‍ദ്ദേശിച്ചു.

  ഗുജറാത്തിലെ ശ്രീ സഹജാനന്ദ ഇന്‍സ്റ്റിറ്റ്ട്ടിലെ ഹോസ്റ്റല്‍  വിദ്യാര്‍ഥികളാണ് പരാതിയുമായി രംഗത്തെത്തിയത്. 68 വിവദ്യാര്‍ഥിനികളാണ് പരാതി നല്‍കിയത്.  കോളേജിലേയും ഹോസ്റ്റലിലേയും അധികൃതരുടെ അറിവോടെയാണ് ഇത്തരം ഒരു  പരിശോധന ഹോസ്റ്റല്‍ വാര്‍ഡന്റെ നേതൃത്വത്തില്‍ നടന്നതെന്നും വിദ്യാര്‍ഥികള്‍ പരാതിയില്‍ പറയുന്നു.

അതേസമയം പെണ്‍കുട്ടികളുടെ അനുമതിയോടെയാണ് ഇത്തരത്തില്‍  പരിശോധന നടന്നതെന്ന വിചിത്രമായ വാദമാണ് കോളേജിന്റെ പ്രിന്‍സിപ്പല്‍ നടത്തിയിരിക്കുന്നത്. കച്ച് സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കാണ് വിദ്യാര്‍ഥിനികള്‍ പരാതി നല്‍കിയത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top