22 December Sunday

പശ്ചിമ ബംഗാളിൽ കൽക്കരി ഖനിയിൽ സ്‌ഫോടനം; മരണം 7

വെബ് ഡെസ്‌ക്‌Updated: Monday Oct 7, 2024

photo credit:x

കൊൽക്കത്ത> പശ്ചിമ ബംഗാളിലെ ബിർഭം ജില്ലയിലെ കൽക്കരി ഖനിയിയിലുണ്ടായ  സ്ഫോടനത്തിൽ ഏഴ്‌ പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബദുലിയ ബ്ലോക്കിലെ കൽക്കരി ഖനിയിൽ തിങ്കളാഴ്ച രാവിലെയാണ് സംഭവം. സംഭവത്തിൽ ഇതുവരെ ഏഴ്‌ മൃതദേഹങ്ങൾ കണ്ടെടുത്തു. കൽക്കരി ഖനനത്തിനായി സ്‌ഫോടനം നടത്തുന്നതിനിടെ അബദ്ധത്തിൽ പൊട്ടിത്തെറിയുണ്ടായെന്നാണ് വിവരം.

സംഭവത്തെക്കുറിച്ച് അറിയിപ്പ് ലഭിച്ചതിനെത്തുടർന്ന് ലോക്കൽ പൊലീസ് സ്ഥലത്തെത്തി. പരിക്കേറ്റവരെ അടുത്തുള്ള മെഡിക്കൽ സെന്ററിലേക്ക്‌ മാറ്റി.

2023 ജനുവരിയിൽ പശ്ചിമ ബംഗാളിലെ കുൽതിയിൽ കൽക്കരി ഖനിയുടെ മേൽക്കൂര തകർന്നതിനെ തുടർന്ന് നിരവധി ആളുകൾ  കുടുങ്ങിയിരുന്നു. ഭാരത് കോക്കിംഗ് കോൾ ലിമിറ്റഡിന്റെ (ബിസിസിഎൽ) ഖനിയായിരുന്നു അത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top