21 December Saturday

കളിക്കുന്നതിനിടെ വൈദ്യുതി തൂണിൽ നിന്ന് ഷോക്കേറ്റ് 13 വയസുകാരൻ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Aug 11, 2024

പ്രതീകാത്മക ചിത്രം

ന്യൂഡൽഹി > ഔട്ടർ ഡൽഹിയിലെ റൻഹോലയിൽ ക്രിക്കറ്റ് ​ഗ്രൗണ്ടിലെ വൈദ്യുതി തൂണിൽ നിന്ന് ഷോക്കേറ്റ് 13 വയസുകാരൻ മരിച്ചു. ശനിയാഴ്ച  ഉച്ചയ്ക്ക് ​ഗ്രൗണ്ടിൽ കളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഉടനെ സമീപത്തെ അശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപെടുത്താനായില്ല. സംഭവത്തിൽ ഭാരതീയ ന്യായ് സംഹിത (ബിഎൻഎസ്) സെക്ഷൻ 106 (1) പ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ മാസം പട്ടേൽ ന​ഗറിൽ ഷോക്കേറ്റ് 26കാരൻ മരിച്ചിരുന്നു. ഡൽഹിയിലെ മുങ്ങിമരണം, വൈദ്യുതാഘാതമേറ്റുള്ള മരണങ്ങൾ തുടങ്ങിയ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഡൽഹി സർക്കാർ, ഡൽഹി പൊലീസ് കമ്മീഷണർ, ഡൽഹി വികസന അതോറിറ്റി (ഡിഡിഎ) വൈസ് ചെയർമാൻ, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർക്ക് ദേശീയ മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ് അയച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top