23 December Monday
മൃതദേഹവുമായി പ്രതി 2 ദിവസം താമസിച്ചു

70കാരിയെ ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തി: യുവാവ് അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 27, 2024

മുംബൈ > മഹാരാഷ്ട്രയിലെ ലാത്തൂർ ജില്ലയിൽ 70 വയസായ സ്ത്രീയെ ബലാത്സം​ഗം ചെയ്ത ശേഷം കൊലപ്പെടുത്തി. കേസിൽ മൻസൂർ ശൈഖ് എന്ന യുവാവിനെ അറസ്റ്റ് ചെയ്തു. പ്രതിയുടെ വീട്ടിൽ നിന്ന് മൃതദേഹത്തിന്റെ ദുർ​ഗന്ധം വമിക്കാൻ തുടങ്ങിയതോടെയാണ് സംഭവം പുറത്ത് വന്നത്.

ദുർ​ഗന്ധം സഹിക്കാൻ പറ്റാതെ അയൽവാസികൾ നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. രണ്ട് ദിവസം മുൻപാണ് പ്രതി 70കാരിയെ ആക്രമിച്ച് ബലാത്സം​ഗം ചെയ്യുകയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും ചെയ്തത്. തുടർന്ന് മൃതദേഹവുമായി ഇയാൾ വീട്ടിൽ താമസിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

പ്രതി താമസിക്കുന്ന ഭേതയിൽ നിന്ന് 10 കിലോമീറ്റർ അകലെയാണ് സ്ത്രീയുടെ വീട്. പ്രതി ഇവരെ വീട്ടിലേക്ക് എത്തിച്ച്  ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തുകയായിരുന്നു. അമ്മയും ഭാര്യയും ഉപേക്ഷിച്ചു പോയ മൻസൂർ ശൈഖിന് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് അയൽവാസികൾ പറയുന്നു.

ഭേത പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top