22 December Sunday

ഭിന്നശേഷിക്കാരിയായ യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി: യുവാവ് അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Monday Sep 2, 2024

ബം​ഗളൂരൂ > ഭിന്നശേഷിക്കാരിയായ യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. കർണാടകയിലെ വിജയനഗര ജില്ലയിലെ ടിപ്പെഹള്ളി-അബ്ബനഹള്ളിയിലാണ് ദാരുണ കൊലപാതകം നടന്നത്. കത്രികേനഹട്ടി സ്വദേശി 26 വയസുള്ള ഒബയ്യയാണ് പ്രതി.

യുവതിയെ കാണാതായതിനെ തുടർന്ന് സഹോ​ദരി പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ യുവതി ബലാത്സംഗത്തിന് ഇരയായെന്ന് സ്ഥിരീകരിച്ചു.

ഭക്ഷണം നൽകാമെന്ന് പറഞ്ഞ് യുവതിയെ കാട്ടിലെത്തിച്ച പ്രതി ബലാത്സംഗം ചെയ്യുകയായിരുന്നു. തുടർന്ന് കല്ലുകൊണ്ട് തലയ്ക്കടിച്ച് യുവതിയെ കൊലപ്പെടുത്തി. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചെന്ന് പൊലീസ് പറഞ്ഞു. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top