23 December Monday

വിദേശ വനിതയെ പീഡിപ്പിച്ചു: യോ​ഗാ പരിശീലകൻ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 4, 2024

ബം​ഗളൂരൂ > കഴിഞ്ഞ ജന്മത്തിൽ ബന്ധമുണ്ടെന്ന് തെറ്റിധരിപ്പിച്ച് യോ​ഗ പരിശീലകൻ വിദേശ വനിതയെ പീഡിപ്പിച്ചു. ചിക്കമഗളൂരു സ്വദേശി പ്രദീപ് ഉള്ളാലാണ് യുവതിയെ പീഡിപ്പിച്ചത്. പഞ്ചാബില്‍ കുടുംബവേരുകളുള്ള കാലിഫോര്‍ണിയയില്‍ താമസിക്കുന്ന യുവതി ചിക്കമഗളൂരു റൂറല്‍ പൊലീസിൽ നൽകിയ പരാതിയിൽ പ്രദീപിനെ അറസ്റ്റ് ചെയ്തു.

2020 മുതൽ യുവതി പ്രദീപിന്റെ ഓൺലൈൻ യോ​ഗാ ക്ലാസ് മുഖേന പഠിക്കുന്നുണ്ട്. ചിക്കമഗളൂരു മല്ലെനഹള്ളിയിലെ യോഗാ പരിശീലനകേന്ദ്രത്തില്‍ വിളിച്ചുവരുത്തി മൂന്നു തവണയായി പീഡിപ്പിച്ചിട്ടുണ്ടെന്നാണ് പരാതി. പരിശീലന കേന്ദ്രത്തിലെത്തിയപ്പോള്‍ നമ്മള്‍ തമ്മില്‍ മുന്‍ ജന്മത്തില്‍ ബന്ധമുണ്ടായിരുന്നുവെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ആത്മീയമായി സംസാരിച്ച് ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറഞ്ഞു. യുവതി വര്‍ഷങ്ങളായി കാലിഫോര്‍ണിയയിലാണ് താമസം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top